
കൊല്ലം : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് തെക്ക് വശമുള്ള സത്രസമിതിയുടെ ആസ്ഥാന മന്ദിരമായ ഭാഗവതത്തിൽ വച്ച് 16 മുതൽ 27 വരെ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ (ഓൺലൈൻ ) സത്ര വിളംബരം ഇന്ന് രാവിലെ 11.35 ന് ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്യും. സത്രസമിതി പ്രസിഡന്റ് എസ്.നാരായണസ്വാമി , സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ, ട്രഷറർ ടി.അംബുജാക്ഷൻ നായർ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിനയൻ, ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ ചെന്നൈ എന്നിവർ സംസാരിക്കും.