 
കരുനാഗപ്പള്ളി: : പന്മന മനയിൽ ശ്രീ ബാല ഭട്ടാരക വിലാസം സംസ്കൃത ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ദ്വിദിന ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ അഡിഷൺ നോഡൽ ഓഫീസർ അനിൽകുമാർ, ഷാജി ജോർജ് , അലീന, സി.പി.ഒ മുഹമ്മദ് ഷാഫി, എ.സി.പി.ഒ ജസീന എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചവറ പൊലീസ് ഇൻസ്പ്പെക്ടർ നൗഫൽ വിശിഷ്ടാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ജുന താഹാ, എസ്.എം.സി ചെയർമാൻ സിയാദ് കാട്ടയ്യം, എസ്.പി.സി ഗാർഡിയൻ പ്രസിഡന്റ് സിദ്ധീഖ്, ഷിഹാബുദ്ദീൻ കുഞ്ഞ്, സുജിൻ, ജസീല എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആർ. ഗംഗാദേവി സ്വാഗതവും കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.