 
കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് "കാരുണ്യ ശ്രീ " നൽകി വരുന്ന ലഘു ഭക്ഷണ വിതരണത്തിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പുതുവത്സര ദിനത്തിൽ രോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് സി.ആർ. മഹേഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരുണ്യ ശ്രീ ചെയർമാർ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം നൽകിയ ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽ ഫോൺസിനെ കാരുണ്യശ്രീക്ക് വേണ്ടി എം.എൽ.എ ആദരിച്ചു. കാരുണ്യ ശ്രീ ജനറൽ സെക്രട്ടറി ഷാജഹാൻ രാജധാനി, വൈസ് ചെയർമാൻമാരായ നാസർ പോച്ചയിൽ, സുരേഷ് പാലക്കോട്ട് ജോയിന്റ് സെക്രട്ടറിമാരായ മെഹർഖാൻ ചേന്നല്ലൂർ, ജോയ് ഐ കെയർ, പി.ആർ.ഒ ജോൺസൺ കുരുപ്പിളയിൽ, നാസർ മറവനാൽ, നഴ്സിംഗ് സൂപ്രണ്ട് ചിത്ര, അജയകുമാർ എന്നിവർ പ്രസംഗിച്ചു.