 
പരവൂർ: നഗരസഭയുടെ നേതൃത്വത്തിൽ പുതുവർഷം കരുതലോടെ എന്ന സന്ദേശം നൽകി ബോധവത്കരണ റാലി നടത്തി. നഗരസഭാ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച് പരവൂർ ടൗൺ ചുറ്റി നെഹ്‌റു പാർക്കിനുമുന്നിൽ സമാപിച്ചു. ചെയർപേഴ്സൻ പി. ശ്രീജ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്. ശ്രീലാൽ, വി. അംബിക, എസ്. ഗീത, കൗൺസിലർമാർ, വിവിധ സ്കൂളുകളിലെ എസ്.പി.സി, റെഡ് ക്രോസ് വാളണ്ടിയർമാർ, അങ്കണവാടി, ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വിവിധ സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്തു.