
കൊല്ലം: സംസ്ഥാന സബ് ജൂനിയർ സൗത്ത് സോൺ വോളിബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സബ് ജൂനിയർ വിഭാഗത്തിലുള്ള ആൺകുട്ടികളുടേയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും.