 
കരുനാഗപ്പള്ളി: സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ക്ഷീര കർഷകരുടെ കാലികൾക്ക് സർക്കാർ സൗജന്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കണമെന്ന് ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. രാജൻ ആശ്വപ്പെട്ടു. മുപ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കോഴിക്കോട് ക്ഷീര സഹകരണ സംഘം സെക്രട്ടറി രാധാകൃഷ്ണ പിള്ളയ്ക്ക് നൽകിയ യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് മുനമ്പത്ത് വഹാബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ നിഷാ പ്രദീപ്, ബീനാ ജോൺസൺ, കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി, ഡോ. നാസർ, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥരായ ആർ. ഷീബാഷാ, കലാ രഞ്ജിനി, പൊതു പ്രവർത്തകരായ മുനമ്പത്ത് ഷിഹാബ്, എസ്. ഉത്തമൻ, സുരേഷ് പനക്കുളങ്ങര, വത്സലൻ, മുനമ്പത്ത് ഗഫൂർ, നിസാർ, ജി. ഉല്ലാസ്, ആർ. രാജേഷ്, ഷാഹിദ എന്നിവർ പ്രസംഗിച്ചു.