trailor

കൊല്ലം: റോഡിലെ പുതുവത്സരത്തിരക്ക് കാരണം ശാസ്താംകോട്ടയിൽ നിറുത്തിയിട്ട കൂറ്റൻ ട്രെയിലറിന്റെ യാത്ര രാത്രിയോടെ പുനരാരംഭിച്ചു. തുമ്പ ഐ.എസ്.ആർ.ഒയിലെത്തിക്കേണ്ട യന്ത്രഭാഗമാണ് ട്രെയിലറിലുള്ളത്. ഇന്ന് അടൂരിലെത്തും. തിരുച്ചിറപ്പള്ളിയിൽ നിന്ന് ദേശീയപാത 66 ലൂടെ വന്ന ട്രെയിലർ ചവറ, നീണ്ടകര പാലങ്ങൾ ഒഴിവാക്കാൻ എം.സി റോഡിലേക്ക് തിരിച്ചു വിടുകയായിരുന്നു.

വെളളിയാഴ്ച രാവിലെ ചവറയിൽ നിന്ന് പുറപ്പെട്ട ട്രെയിലർ ശാസ്താംകോട്ടയിലെത്തിയപ്പോൾ വൻ ഗതാഗതക്കുരുക്കായി. പുതുവത്സരാഘോഷത്തിന് ഇറങ്ങിയവരുടെ വാഹനങ്ങൾ കൂടിയായതോടെ കൂട്ടക്കുരുക്കായി. അതോടെയാണ് വാഹനം അവിടെ നിറുത്തിയിട്ടത്. ഒരു ദിവസം 25 കിലോമീറ്റർ മാത്രമാണ് ട്രെയിലറിന്റെ യാത്ര.

ഇന്ന് അടൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിലർ എം.സി റോഡിലൂടെ 5ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ. ബഹിരാകാശ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്രൂ മോഡ്യൂളിന്റെ ഇരുമ്പ് പുറംചട്ടയാണ് ട്രെയിലറിലുള്ളത്.