photo
മലങ്കര കത്തോസിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചലിൽ നിർമ്മിച്ച അമ്മ വീടിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു. പി.എസ്. സുപാൽ എം.എൽ.എ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാബ, ഫാ. ബോവസ് മാത്യു തുടങ്ങിയവർ സമീപം

അഞ്ചൽ: നിർദ്ധനരും നിരാലംബരുമായ സ്ത്രീകളുടെ പുനരധിവാസത്തിനായി മലങ്കര കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച അമ്മ വീടിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലീക്കാ ബാബ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീർ ഹുസൈൻ, അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, അലയമൺ പഞ്ചായത്ത് പ്രസിഡന്റ് അസീനാമനാഫ്, ജി. പ്രമോദ്, സിസ്റ്റർ അഞ്ജലി തെരേസ്, തോമസ് ജി. വ‌ർഗീസ്, ഡോ. കെ.വി. തോമസ് കുട്ടി, അഡ്വ. സൈമൺ അലക്സ്, ഏരൂർ സുഭാഷ്, വി.വൈ. വർഗീസ്, അഡ്വ. ജി. സുരേന്ദ്രൻ, ബി. സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു.