v
മുട്ടറ മണികണ്ഠേശ്വരം വാർഡിൽ അങ്കണവാടിക്കുവേണ്ടി വിലയ്ക്ക് വാങ്ങിയ വസ്തുവിന്റെ ആധാരം അങ്കണവാടി ഹെൽപ്പർ രാധാമണിയമ്മ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജിനd കൈമാറുന്നു

ഓടനാവട്ടം: മുട്ടറ മണികണ്ഠേശ്വരം വാർഡിൽ അങ്കണവാടി തുടങ്ങുന്നതിനായി അങ്കണവാടി ഹെൽപ്പർ രാധാമണിയമ്മ സ്ഥലം വിലയ്ക്ക് വാങ്ങി നൽകി മാതൃകയായി. വെളിയം പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ആർ. ബിനോജ് വസ്തുവിന്റെ ആധാരം ഏറ്റുവാങ്ങി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി. പ്രകാശ്, വാർഡ് മെമ്പർ കെ. സുന്ദരൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മധു മുട്ടറ, പഞ്ചായത്ത്‌ സെക്രട്ടറി സലിൽ എവുജിൻ, ടി. ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.