photo
അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെയും ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ കാഴ്ച പരിശോധനാക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ നിർവഹിക്കുന്നു. എം. നിർമ്മലൻ, കെ. രാജൻകുഞ്ഞ് തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെയും ബ്ലോക്ക് റിസോഴ്സസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടന്നു. അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ നിർവഹിച്ചു. എസ്.എഫ്.കെ. ഡിസ്ട്രിക്ട് കോർഡിനേറ്റർ ആർ.വി. ബിജു അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം. നിർമ്മലൻ, സെക്രട്ടറി കെ. രാജൻകുഞ്ഞ്, എൻവയോൺമെന്റ് ഡിസ്ട്രിക്ട് കോർഡിനേറ്റർ വി.എൻ. ഗുരുദാസ്, സി.എൽ.എൽ പ്രസിഡന്റ് രാധാമണി ഗുരുദാസ്, കെ.എസ്. ജയറാം, ഡോ. ഷാനനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.