കൊല്ലം : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മയ്യനാട് സ്വദേശി വിനോദ് മൈക്കളിന് (44 ) മൂന്ന് വർഷം കഠിന തടവും 1,00,000 രൂപ പിഴയും ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം ആറു മാസം കൂടുതൽ കഠിനതടവ് അനുഭവികണമെന്നും അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (പോക്‌സോ കോടതി ) കെ.എൻ. സുജിത്ത് വിധിച്ചു. 2017 ലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്കൂളിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. തുടർന്ന് പരാതി പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയും കൊല്ലം ഈസ്റ്റ് സി. ഐ മഞ്ജു ലാലിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.