ഓടനാവട്ടം: എ.കെ.എസ്.ടി.യു വെളിയം സബ് ജില്ലാ സമ്മേളനം വെളിയം ക്ഷീരസംഘം ഹാളിൽ നടന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പൊതുവിദ്യാഭാസ മേഖലയെ ഏകീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപെട്ടു. സബ് - ജില്ലാ പ്രസിഡന്റ് അജയ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് സമ്മാനദാനം നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ ഉപഹാരങ്ങൾ നൽകി. സംസ്ഥാന സെക്രട്ടറി എസ്. ഹാരിസ്, സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ഷിജുകുമാർ, ജയൻ പെരുംകുളം, എസ്. ശ്രീജ, പിടവൂർ രമേശ്, ആർ. മാല, അഖിൽ മൊട്ടക്കുഴി, ബിനു, അനൂപ്തു, മിനി, വിഷ്ണു വേങ്ങൂർ തുടങ്ങിയവർ പ്രസംഗിച്ചു.