കൊല്ലം : നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിൽ ഏഴു ദിവസമായി നടന്നു വന്ന നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് എസ്. സുഭാഷ്ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ആർ. സിബില സ്വാഗതവും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ നന്ദിയും പറഞ്ഞു.