എഴുകോൺ: കരീപ്ര ഇലയത്ത് കെ. മാധവൻപിള്ളയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജി. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം എൻ. അനിരുദ്ധൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ജഗദമ്മ, മധു മുട്ടറ, മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കരീപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. സുരേന്ദ്രൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ബി. വിക്രമൻപിള്ള നന്ദിയും പറഞ്ഞു.