nedumbanan-
നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ ക്രിസ്തുമസ് പുതുവൽസര പരിപാടി

കൊല്ലം : നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാൻ നല്ലില ജനത ആർട്സ് ആൻഡ് എഡ്യൂക്കേഷൻ സെന്ററിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമെത്തി. ഗാന്ധിഭവൻ സാംസ്കാരിക കേന്ദ്രം ചെയർമാൻ. കെ.പി.എ.സി ലീലാ കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കെ.പി.സി.എ സംസ്ഥാന പ്രസിഡന്റ് ആർ.വേണുഗോപാല പിള്ള ഉദ്ഘാടനം ചെയ്തു. മികച്ച ടെലിവിഷൻ ബാലതാരത്തിനുള്ള സംസ്ഥാന അവർഡ് ജേതാവ് കുമാരി ഗൗരി മീനാക്ഷി അശ്വിനെ ആദരിച്ചു. വിനോദ് ഭരതൻ, രാമചന്ദ്രൻ , ശ്യാംകുമാർ, സി.മനു വിജയ്, വിപിൻചന്ദ്രൻ, ആകാശ് എന്നിവർ സംസാരിച്ചു. ജനതാ ആർട്സ് ആൻഡ് എഡ്യൂക്കേഷൻ ഡയറക്ടർ സുനിൽ പാപ്പച്ചൻ സ്വാഗതവും ഗാന്ധിഭവൻ സ്നേഹാലയം വികസന സമിതി സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.