കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ പുതുവർഷാഘോഷം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പുതുവത്സര സന്ദേശം നൽകി. സി.എസ്.ഐ സഭ കൊല്ലം കൊട്ടാരക്കര ഭദ്രാസനാധിപൻ ഉമ്മൻ ജോർജ് അനുഗ്രഹ പ്രഭാഷണവും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ ജനാബ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മാലവി മുഖ്യ പ്രഭാഷണവും നടത്തി. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു വിശിഷ്ടാതിഥി ആയിരുന്നു. മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യ ചന്ദ്രശേഖരൻ, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, സങ്കേതം പ്രസിഡന്റ് കുടവട്ടൂർ വിശ്വൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്
തിരുവനന്തപുരം തോന്നക്കൽ നന്തുണി കലാഗ്രാമം അവതരിപ്പിച്ച ആരോമൽ ചേകവർ എന്ന വിൽപ്പാട്ടും ആശ്രയയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.