 
കരുനാഗപ്പള്ളി : നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനം മുരടിപ്പിലാണെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ പുതുവത്സര ദിനത്തിൽ നഗരസഭാ കാര്യലയത്തിന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണുക, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക, പ്ലൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകളും, ഓടകളും അട്ടകുറ്റപ്പണി നടത്തുക, അദാലത്തിൽ സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുക, കുട്ടികൾക്ക് കളി സ്ഥലം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സതീഷ് തേവനത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് പാപ്പാടി, ശരത്, എസ്. കൃഷ്ണൻ, ശാലിനീ രാജീവ്, നിഷ പ്രദീപ്, ചിറയ്ക്കൽ ശ്രീ ഹരി, ആലുംകടവ് സജീവൻ, സജീവൻ കൃഷ്ണശ്രീ, മുരളി, ഷിജി എന്നിവർ പ്രസംഗിച്ചു. സമാപന യോഗം ജിതിൻ ദേവ് ഉദ്ഘാടനം ചെയ്തു.