 
കൊല്ലം: ജാർഖണ്ഡ് സ്വദേശിയായ യുവാവിനെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായി. ക്രിസ്മസ് തലേന്ന് വൈകിട്ട് 6.20ന് കായംകുളം സ്റ്റേഷനിലെത്തിയ ഗുരുദേവ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് സഞ്ചല ഹെമ്പരം (29) എന്ന യുവാവിനെ കാണാതായത്. കൊൽക്കത്തയിൽ നിന്ന് നാഗർകോവിൽ വരെപോകുന്ന ട്രെയിനിൽ നിന്ന് കായംകുളത്തിനും കൊല്ലത്തിനുമിടയിൽ കാണാതായെന്നാണ് സംശയം. ഹിന്ദി മാത്രം സംസാരിക്കുന്ന ഇയാൾക്ക് 176 സെ.മി ഉയരവും ഇരുനിറവുമാണ്. കാണാതാകുമ്പോൾ പാന്റും ഷർട്ടുമാണ് വേഷം. ഇദ്ദേഹത്തെ പറ്റി വിവരം ലഭിക്കുന്നവർ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0474 2748073.