v

കിഴക്കേ കല്ലട : ഉപ്പൂട്‌ എം.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ് സമാപിച്ചു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. പ്രദീപ്, പ്രിൻസിപ്പൽ ദിലീപ് കുമാർ, സ്കൂൾ മാനേജർ എം. വത്സലാദേവി, സ്റ്റാഫ് പ്രതിനിധി ധന്യ ടി. ദാസ്, സ്കൗട്ട് മാസ്റ്റർ മനുജ, ഗൈഡ് ക്യാപ്റ്റൻ സ്നേഹ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ട്രാഫിക് ബോധവത്കരണം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, തൊഴിൽ പരിശീലനം, കലാകായിക പരിപാടികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു.