 
തൊടിയൂർ: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച പുതിയ ബാച്ചിന്റെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷനായി. പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. രാജീവ്, ഫിറോസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. എം.എം. ഷാജിവാസ് സ്വാഗതവും എ. യൂനുസ് നന്ദിയും പറഞ്ഞു.