lotary-
രാധാകൃഷ്ണന് ഭാര്യ ഷീമ മധുരം നൽകുന്നു

കൊല്ലം : കൊവിഡ് പ്രതിസന്ധിക്കിടെ കർഷകനും നിർമ്മാണ തൊഴിലാളിയുമായ രാധാകൃഷ്ണനെ തേടി ഭാഗ്യദേവതയെത്തി. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ക്ഷീരകർഷകനും പന്തൽ നിർമാണ തൊഴിലാളിയുമായ അഷ്ടമുടി വടക്കേക്കര ഭദ്രാ ഭവനിൽ രാധാകൃഷ്ണന് ലഭിച്ചത്. പനയം ചെമ്മക്കാട് വായനശാല ജംഗ്ഷന് സമീപത്തെ എസ്.ബി വെജിറ്റബിൾ ആന്റ് ലോട്ടറീസ് എന്ന കടയിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. താന്നിക്കമുക്കിലെ അംഗീകൃത ലോട്ടറി ഏജൻസിയിൽ നിന്നുമാണ് കടയുടമ വിൽപ്പനയ്ക്കായി ലോട്ടറി എടുത്തത്. ഇവിടെ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിലൊന്നാണ് രാധാകൃഷ്ണൻ എടുത്തത്. ഒപ്പുണ്ടായിരുന്ന മറ്റൊരു തൊഴിലാളി എടുത്ത ടിക്കറ്റിന് 8000 രൂപയും ലഭിച്ചു.

ഷീമയാണ് ഭാര്യ. വിവിധ ബാങ്കുകളിൽ 29 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. മക്കൾ: ശ്രീഹരി,​ ശ്രീക്കുട്ടി.