 
കിഴക്കേക്കല്ലട: ഉപ്പൂട് മഹാത്മജി മെമ്മോറിയൽ സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് സമാപന സമ്മേളനം കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ ഉദ്ഘാടനം ചെയ്തു. മാനേജർ എം. വത്സലാദേവി, ഹെഡ്മിസ്ട്രസ് എൽ. ജയശ്രി, എസ്.എസ്. അഭിലാഷ്, ധന്യ ടി. ദാസ് തുടങ്ങിയവർ സംസാരിച്ചു. ആർ. ബീന, കെ. ഹരിസുതൻ പിളള, കെ.പി. ജോസ്, വർഷറോസ് എബ്രഹാം, അഡ്വ. സി. സുധീഷ്, ബി.എൽ. രാജേഷ്, ആർ.എസ്. ഹരിഹരൻ ഉണ്ണി, എസ്.കെ. ദീപു കുമാർ, എസ്. രമാദേവി, ബി. അംബുജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ ഡോ. ദിലീപ് കുമാറും പ്രോഗ്രാം ഓഫീസർ എസ്. ദീപയും ക്യാമ്പിന് നേതൃത്വം നൽകി.