photo
145ാം മന്നം ജയന്തി എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി. അയ്യപ്പൻപിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 145ാം ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ആസ്ഥാനത്തും കരയോഗങ്ങളിലും ആചരിച്ചു. താലൂക്ക് ആസ്ഥാനത്ത് രാവിലെ 11 മണിക്ക് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി. അയ്യപ്പൻപിള്ള മന്നത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്രി അംഗങ്ങൾ, പ്രതിനിധി സഭാ മെമ്പർമാർ, വനിതാ യൂണിയൻ ഭാരവാഹികൾ, യൂണിയൻ സെക്രട്ടറി,​ യൂണിയൻ ഇൻസ്പെക്ടർ, കരയോഗ വനിതാ സമാജം അംഗങ്ങൾ, മേഖല കോ -ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. യൂണിയന്റെ പരിധിയിൽ വരുന്ന 153 കരയോഗങ്ങളിലും ആചരണ പരിപാടികൾ സംഘടിപ്പിച്ചു.