photo
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും എക്സൈസ് വകുപ്പും സംയുക്തമായി കരുനാഗപ്പള്ളി പുള്ളിമാൻ ലൈബ്രറിയിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ സുനിമോൾ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി. ഗോപിനാഥപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ എം. ഹാരീസ് ക്ലാസിന് നേതൃത്വം നൽകി. എം. നാസർ, പി. ബാബുരാജൻ, മെഹർ ഹമ്മീദ്, വേണു, ഹബീബ്, കല, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.