 
കരുനാഗപ്പള്ളി: പുതുവത്സരം പ്രമാണിച്ച് കരുനാഗപ്പള്ളി റേഞ്ചിന്റെ പരിധിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 205 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും പിടികൂടി. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടക്കുപ്പുറം പുതുവൽ കോട്ടയിൽ ഗോപാലകൃഷ്ണന്റെ (55) വീട്ടിൽ നിന്നാണ് കോടയും ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ വൈ. സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സുധീർ ബാബു, പി.വി. ഹരികൃഷ്ണൻ, ഹരിപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ റാസ്മിയ.എന്നിവർ പങ്കെടുത്തു. റെയിഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്.