c

കൊല്ലം: യാത്രാനിരക്ക് കൂട്ടാതെയുളള വരുമാന വർദ്ധനവിന് പൊതുജനങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്ന് നൂതന ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് റെയിൽവേ. മികച്ചതും നടപ്പാക്കാൻ കഴിയുന്നതുമായ ആശയങ്ങൾ നൽകുന്ന 10 പേർക്ക് സമ്മാനം നൽകും. ഓരോ ആശയം വീതമേ അയയ്ക്കാവൂ. പ്രവേശന ഫീസില്ല. അപേക്ഷകൾ മധുര ഡിവിഷണൽ റെയിൽവേ ഓഫീസിന്റെ വാണിജ്യ ശാഖയിൽ ലഭിക്കും. https://sr.indianrailways.gov.in/Tender_cpp.jsp?lang=0&id=0,3 എന്ന വിലാസത്തിൽ ഡൗൺലോഡ് ചെയ്യാം. മധുര ഡിവിഷണൽ റെയിൽവേ ഓഫീസിന്റെ വാണിജ്യ ശാഖയിലോ innovativeideasforrly@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 17ന് മുമ്പ് ആശയങ്ങൾ ലഭിക്കണം.