കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സദ്ഗമയ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാം വാർഷികം കരുനാഗപ്പള്ളി ടൗൺ ഹാളിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ക്ഷേമസഹായ വിതരണം ആലപ്പാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസും, വിദ്യാഭ്യാസ അവാർഡ് വിതരണം വനിതാ കമ്മിഷൻ അംഗം അഡ്വ. എം.എസ്. താരയും വൈദ്യ സഹായ വിതരണം നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭനയും നിർവഹിച്ചു. ടി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗുരുക്കൻമാരെ ആദരിച്ചു. ജനറൽ സെക്രട്ടറി ടി. ലാൽജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുഷ്പരാജൻ, എൽഎസ്. ജാസ്, പി.ബി. ബാബു, ഷൈൻ, തറയിൽക്കടവ് ശശി, സതീശൻ എന്നിവർ പ്രസംഗിച്ചു.