ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വിമുക്തി പക്ഷാചരണവും പുതുവത്സര ആഘോഷങ്ങളും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.എം. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്. രവികുമാർ വിമുക്തി ബോധവത്കരണ ക്ലാസ് നയിച്ചു. കെ.വി. സൂര്യകുമാർ, ആർ. നവാസ്, ഒ.ഗീത, എസ്. ഗിരിജ തുടങ്ങിയവർ സംസാരിച്ചു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പ്രിയദർശിനി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിക്കൽ ചടങ്ങും ഗാനമേളയും നടന്നു.