 
പത്തനാപുരം : തലവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജി. വിജയചന്ദ്രൻ നായരുടെ ആറാം അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. വേണുപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.ആർ. നജീബ്, ബാബു മാത്യു, ജി. രാധാ മോഹനൻ, ടി.എം. ബിജു, കാര്യറ നസീർ, ഗായത്രീദേവി, ദിനുമോൾ, വിൻസൻ ഡാനിയേൽ, എൻ. ശശി, പി.ടി. ചാക്കോ ജി. രാജീവ് കുമാർ, എ.വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. അർഹരായ രോഗികൾക്കുള്ള സാമ്പത്തിക സഹായം, എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനം എന്നിവയും ചടങ്ങിൽ നടത്തി.