v
എ.കെ.എസ്.ടി.യു പുനലൂർ ഉപജില്ലാ സമ്മേളനം നഗരസഭാ ഉപാദ്ധ്യാക്ഷൻ വി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ ഫണ്ട് വിഹിതം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) പുനലൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുനലൂർ എൽ.പി.ജി.എസിൽ നടന്ന സമ്മേളനം നഗരസഭാ ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അറിവുത്സവ വിജയികൾക്കുള്ള കാഷ് അവാർഡും സമ്മാന വിതരണവും ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി. അംബിക നിർവഹിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, അദ്ധ്യാപകർ എന്നിവർക്ക് യാത്രഅയപ്പ് നൽകി. പുനലൂർ ബി.പി.സി ബിജു, ജെസി വർഗീസ്, ഐ. ഉഷാകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പിടവൂർ രമേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമ്പിളി പ്രീയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. നദീറാ ബീവി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മുൻ ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രൻ, ആർ. ഉല്ലാസ്, എസ്.ആർ. അനിൽകുമാർ, മനീഷ തുടങ്ങിയവർ സംസാരിച്ചു. അനിത കെ. ഗോപിനാഥ് സ്വാഗതവും കൽപന എസ്. ദാസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അമ്പിളീപ്രിയ (പ്രസിഡന്റ്), എ. നദീറാ ബീവി (സെക്രട്ടറി), അനിത കെ. ഗോപിനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.