എഴുകോൺ: കാരുണ്യ നഗർ റസിഡന്റ്സ് അസോസിയേഷന്റെ 6-ാം വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. അസോസിയേഷൻ പ്രസിഡന്റ് എൻ. മദനമോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പ്രഫഷണലുകളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ, പഞ്ചായത്ത് അംഗങ്ങളായ ആർ. വിജയ പ്രകാശ്, ബിജു എബ്രഹാം, ആർ.എസ്. ശ്രുതി, രക്ഷാധികാരികളായ തുളസീധരൻ, രാഘവൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. എൻ.കെ. ചന്ദ്രബാബു, ഉഷാകുമാരി, ബി.വി. രാജീവ് തുടങ്ങിയവർ സംസരിച്ചു. സെക്രട്ടറി എൽ. ഉല്ലാസ് സ്വാഗതവും ട്രഷറർ എസ്. യോഗിദാസ് നന്ദിയും പറഞ്ഞു.