 
കൊല്ലം: ആർഷസംസ്കാര ഭാരതി താലൂക്ക് സമ്മേളനം ജില്ലാ രക്ഷാധികാരി ജയചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കലയപുരം വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാ നാ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. അശോക് ബി.കടവൂർ, ഓമനക്കുട്ടൻ പിള്ള, വിശ്വകുമാർ കൃഷ്ണജീവനം, മുഖത്തല രാധാകൃഷ്ണൻ പോറ്റി എന്നിവർ സംസാരിച്ചു. ഡോ.സജീവ് ജലാധരൻ സ്വാഗതവും ഭാഗവതാചാര്യൻ ജി.ജലാധരൻ നന്ദിയും പറഞ്ഞു.