വടക്കുംതല: പനയന്നാർക്കാവ് ഭഗവതി ക്ഷേത്രത്തിൽ തന്ത്രിയുടെ നിർദ്ദേശപ്രകാരം കൊടിമരച്ചുവട്ടിൽ ആനക്കൊട്ടിലിൽ നിറപറസമർപ്പണം ഇന്ന് രാവിലെ തുടങ്ങും. ഇന്ന് കൊല്ലക, നാളെ കൊച്ചുമേക്ക്, 5ന് വടക്കുംതല മേക്ക്, 6ന് തെക്ക്, 7ന് കിഴക്ക് കരകളിലെ ഭക്തർക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയും പറ സമർപ്പിക്കാം. കഴിയാത്തവർക്ക് 8നും 9നും പറ സമർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.