mannam-jayanthi-kollurvil
കൊല്ലൂർവിള എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്നം ജയന്തി കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലൂർവിള 962-ാം നമ്പർ കരയോഗ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ സമുദായാചാര്യന്റെ 145-ാമത് ജയന്തി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.രവികുമാർ, കെ.എസ്.രവീന്ദ്രനാഥ്, ലതികാ സോമൻ, എം.എസ്. വസന്തകുമാരി, എൻ.ഗോപിനാഥൻ നായർ, ജി.ശശിധരൻ പിള്ള, ജെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.