കൊല്ലം: മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം ഒൻപതുവയസുകാരിയോട് ലൈംഗിക അതിക്രമത്തിന് മുതിർന്ന വയോധികൻ പിടിയിലായി. വടക്കേവിള ഉദയശ്രീ നഗർ 53 ലക്ഷ്മീ വിഹാറിൽ രാജേന്ദ്രൻ പിള്ളയാണ് (63) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. രാജേന്ദ്രൻപിള്ള പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയെ കടന്നുപിടിച്ചെന്നാണ് കേസ്. മാതാവ് വീട്ടിലെത്തിയപ്പോൾ പെൺകുട്ടി വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വടക്കേവിളയിലുള്ള വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.