nss
ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ആചാര്യൻ മന്നത്ത് പത്മനാഭന്റെ 145 -ാമത് ജയന്തി ആചരണം യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്‌ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: എൻ.എസ്.എസ് ആചാര്യൻ മന്നത്ത് പത്മനാഭന്റെ 145-ാമത് ജയന്തി താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഒമ്പതിന് താലൂക്കിൽ ആചാര്യന്റെ സ്മൃതിമണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി നിലവിളക്ക് കൊളുത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, ജി. പ്രസാദ് കുമാർ, പി. മഹേഷ്, സി. രാജശേഖരൻപിള്ള, ബി.ഐ. ശ്രീനാഗേഷ്, പി.ആർ. രാമചന്ദ്രബാബു, പി.ഗോപാലകൃഷ്ണപിള്ള, എസ്. ശിവപ്രസാദ് കുറുപ്പ്, എസ്.ആർ. മുരളീധരക്കുറുപ്പ്, കെ. ജയചന്ദ്രൻ നായർ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ എൻ.ടി.പ്രദീപ്കുമാർ, ജി. ശശിധരൻപിള്ള, കെ.ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.