photo
ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതിയും പോരുവഴി സത്യ ചിത്ര ഗ്രാമീണ ഗ്രന്ഥശാലയും സംയുക്തമായി നടത്തിയ സായാഹ്ന കൂട്ടായ്മയിൽ പത്തനംതിട്ട എക്സൈസ് വിമുക്തി കൺവീനർ ഹരിഹരൻ ഉണ്ണി ക്ലാസ് നയിക്കുന്നു

പോരുവഴി: ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതിയും പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയും സംയുക്തമായി ലഹരിവിരുദ്ധ വിളംബര ജാഥയും സായാഹ്ന കൂട്ടായ്മയും നടത്തി. ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള ബോധവത്കരണ സന്ദേശവുമായി ലഹരിവിരുദ്ധ വിളംബര ജാഥ ശാസ്താംനടയിൽ നിന്നാരംഭിച്ച് സത്യ ചിത്രാ ഗ്രന്ഥശാലയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. ശ്യാമളയമ്മ ലഹരിവിരുദ്ധ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വരവിള രാജേഷ് അദ്ധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ ലൈബ്രറികളിലെ പ്രതിനിധികളായ ചന്ദ്രശേഖരൻ പിള്ള, അക്കരയിൽ ഹുസൈൻ, ശശിധരൻപിള്ള, വിജയൻ, ലൈബ്രേറിയൻമാരായ അനിത, ലതാ സുരേഷ്, വനിതാവേദി പ്രസിഡന്റ് ഇന്ദിരാ മുരളി തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട എക്സൈസ് വിമുക്തി കൺവീനർ ഹരിഹരൻ ഉണ്ണി ബോധവത്കരണ ക്ലാസ് നയിച്ചു. സത്യചിത്ര പ്രസിഡന്റ് ആർ. അനിൽ സ്വാഗതവും ട്രഷറർ ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.