 
പുത്തൂർ: നാലുവയസുകാരൻ ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് ചികിത്സാ സഹായം തേടുന്നു. മൈലകുളം പ്രകാശ് ഭവനിൽ പ്രകാശിന്റെയും കലയുടെയും മകൻ ദേവനന്ദനാണ് സുമനസുകളുടെ സഹായം തേടുന്നത്. ആർ.സി.സിയിൽ ചികിത്സയിലിരിക്കേ കുഞ്ഞിന് സർജറി പൂർത്തികരിച്ചിരുന്നു. എന്നാൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആറുമാസം റേഡിയേഷൻ ചെയ്യണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. കൂലിപ്പണിക്കാരനായ പിതാവിന്റെ മാത്രം വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. മാതാപിതാക്കൾ കുട്ടിയോടൊപ്പം താമസിച്ച് പരിചരിക്കേണ്ട സാഹചര്യമായതിനാൽ നിലവിൽ വരുമാനമാർഗമെല്ലാം നിലച്ച അവസ്ഥയിലാണ്. തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കോട്ടയ്ക്കൽ രാജപ്പൻ ചെയർമാനായും ടി. ഗീത കൺവീനറായും മൈലംകുളം ദിലീപ് ട്രഷററായും ദേവനന്ദൻ ചികിത്സാ സഹായ നിധി രൂപീകരിച്ച് സഹായം തേടുകയാണ്. പുത്തൂർ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ :17400200001926.
IFSC : FDRLO001740.