al
മകളുടെ മുമ്പിലിട്ട് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ.

പുത്തൂർ: മകളുടെ മുന്നിൽവച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ. തേവലപ്പുറം പാലവിള താഴേതിൽ വീട്ടിൽ ശിവപ്രസാദ് (43) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 31ന് വൈകിട്ടായിരുന്നു സംഭവം. നിരന്തരം ഭാര്യയെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ് ഇയാൾ. തുടർന്ന് ഭാര്യ കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ഭാര്യയെ മർദ്ദിച്ച കേസിൽ ശിവപ്രസാദ് മുമ്പും പിടിയിലായിട്ടുണ്ട്. പുത്തൂർ പോലീസ് ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാർ, എസ്.ഐ ജയേഷ്, മധുസൂദനൻപിള്ള എ.എസ്.ഐ ബിനുജോർജ്, എസ്.സി.പി.ഒ സജു, സി.പി.ഒ വിപിൻ വിക്രം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡു ചെയ്തു.