കൊട്ടാരക്കര: ഡ്രൈഡേയിൽ വിദേശമദ്യവില്പന നടത്തിയ ഹോട്ടലുടമ അറസ്റ്റിൽ. കൊട്ടാരക്കര കടലാവിള അരവിന്ദ് ഹോട്ടൽ നടത്തിപ്പുകാരനായ കാഞ്ഞിരംവിള തെക്കതിൽ ഉമേഷിനെയാണ് (36)​ കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നര ലിറ്റർ വിദേശമദ്യം ഹോട്ടലിൽ നിന്നു പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എം.എസ്.ഗിരീഷ്,​ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്,​ ജിനു,​ അർച്ചന,​ ഡ്രൈവർ മുബീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.