thodiyoor-1
മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ രചിച്ച തായ്മൊഴിച്ചന്തം, മാനത്തപ്പം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ. വള്ളിക്കാവ് മോഹൻ ദാസ്, കെ.എൻ.കെ. നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിക്കുന്നു

തൊടിയൂർ: മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ രചിച്ച തായ്മൊഴിച്ചന്തം, മാനത്തപ്പം (ബാലസാഹിത്യം) എന്നീ പുസ്തകങ്ങളുടെ പ്രകാശനം ലാലാജി ഗ്രന്ഥശാലാഹാളിൽ നടന്നു. തായ് മൊഴിച്ചന്തം ഡോ. വള്ളിവ് മോഹൻദാസും മാനത്തപ്പം കെ.എൻ.കെ നമ്പൂതിരിയും പ്രകാശനം ചെയ്തു.
ഇന്ദിരാകൃഷ്ണൻ, പ്രൊഫ. കെ.ആർ.നീലകണ്ഠപ്പിള്ള എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും കരുനാഗപ്പള്ളി സർഗചേതനയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സർഗചേതന വൈസ് പ്രസിഡന്റ് ഡോ. എം.ജമാലുദ്ദീൻ കുഞ്ഞ് അദ്ധ്യക്ഷനായി.