car-accident
കൊട്ടാരക്കര പൂവറ്റൂർ റോഡിൽ പെരുംകുളത്തിനു സമീപം നിയന്ത്രണം വിട്ട കാർ പത്തടി താഴെയുള്ള വീടിനുമുന്നിൽ പതിച്ചപ്പോൾ

കൊട്ടാരക്കര: കൊട്ടാരക്കര പൂവറ്റൂർ റോഡിൽ പെരുംകുളത്തിനു സമീപം നിയന്ത്രണം വിട്ട കാർ പത്തടി താഴെയുള്ള വീടിനുമുന്നിൽ പതിച്ചു. വീട്ടിൽ ഈ സമയം ആളില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി. കാറിലുണ്ടായിരുന്ന പട്ടാഴി സ്വദേശികളായ വൈദികനെയും യുവാവിനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ വാഹനം ഏറെക്കുറേ തകർന്നിട്ടുണ്ട്. വീടിന് മുൻ വശത്തും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
കാറിന്റെ ഗ്ലാസ് തകർത്താണ് ഇരുവരെയും പുറത്തെടുത്തത്. കൊട്ടാരക്കര പോലീസ് കേസെടുത്തു.