 
പത്തനാപുരം: വനിതശിശു വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം പുന്നലയിലെ 172ാം അങ്കണവാടിയുടെ നേതൃത്വത്തിൽ സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയും സ്ത്രീധനത്തിനെതിരെയും ദീപം തെളിച്ച് രാത്രി നടത്തം നടത്തി. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ദീപം തെളിച്ച് രാത്രി നടത്തത്തിൽ പങ്കെടുത്തു. നായിൻകരിമ്പിൽ നിന്ന് തച്ചക്കോട്ട് ജംഗ്ഷനിലെത്തി തിരികെ നായിൻ കരിമ്പിൽ സമാപിച്ചു. പുന്നല വാർഡ് മെമ്പർ പുന്നല ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. അബുസാബീവി ,റംല, ആനന്ദവല്ലി, സുശീല, ഷംന, ടിജി സിന്ധു, പ്രീത,വിശാഖ, സുജാത തുടങ്ങിയവർ നേതൃത്വം നൽകി.