vaccine
തലവൂർ ഗ്രാമ പഞ്ചായത്തിൽ 15 -18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: തലവൂർ ഗ്രാമ പഞ്ചായത്തിൽ 15 -18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി ഉദ്ഘാടനം നിർവഹിച്ചു. ഡോ. എസ്. അജയകുമാർ വാക്സിൻ വിതരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികളെപ്പറ്റി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നിഷമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ ജെ. അനിൽ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.