 
കരുനാഗപ്പള്ളി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തേവറ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.എ. റഹിം മുതിർന്ന വ്യാപാരികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജോയിക്കുട്ടി, ജനറൽ സെക്രട്ടറി പറക്കുളം സലാം, കെ.ജി. മണിക്കുട്ടൻ, സാബു കടവത്ത്, ദിനേശൻ, രവീന്ദ്രനാഥ്, ഉണ്ണിക്കൃഷ്ണപ്പണിക്കർ, നാസർ ആദിനാട് തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരികൾക്ക് കാലോചിതമായി വേതന പാക്കേജ് പുനർനിർണയിക്കുക, എൻ.എഫ്.എസ്.എ ഗോഡൗൺ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത പാലിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. തേവറ നൗഷാദ് (പ്രസിഡന്റ), സാബു കടവത്ത് (വർക്കിംഗ് പ്രസിഡന്റ്), ദിനേശൻ, നസീർ പന്മന (വൈസ് പ്രസിഡന്റുമാർ), കെ.ജി. മണിക്കുട്ടൻ (ജനറൽ സെക്രട്ടറി) നാസർ ആദിനാട്, സജിത, രാജീവ് ആലപ്പാട് (ജോയിന്റ് സെക്രട്ടറിമാർ), സുനീർ ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.