 
പുനലൂർ: എസ്.എൻ.ഡി.പി യോഗം 854ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഇടമൺ ഷൺമുഖ ക്ഷേത്രത്തിൽ 9ന് ആരംഭിക്കുന്ന തൈപ്പൂയ മഹോത്സവത്തിന് ഉയർത്തുവാനുളള കൊടിമരത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ തൂപ്പ കെട്ടി. ഇന്നലെ രാവിലെ 9.15ന് കുന്നുംപുറം ജംഗ്ഷന് സമീപത്ത് തൃക്കൊടിയേറ്റിനുളള കൊടിമരത്തിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് തൂപ്പ് കെട്ടിയത്. 9ന് വൈകിട്ട് 4.50നും 5.40നും മദ്ധ്യേ ക്ഷേത്രാങ്കണത്തിൽ തൃക്കൊടിയേറ്റ് നടക്കുന്നതോടെ വിവിധ പൂജകളോടെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും. 18ന് കാവടി എഴുന്നെള്ളത്തോടെ ഉത്സവം സമാപിക്കും. വനിതാസംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ, വൈസ് പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി എസ്. അജീഷ്, യൂണിയൻ പ്രതിനിധി എസ്. സനിൽകുമാർ, അനിത, സുപ്രഭ സുഗതൻ, ബി. ശശിധരൻ, എസ്. ബാബു, ബൈജു തുടങ്ങിയവർ തൂപ്പ കെട്ടിന് നേതൃത്വം നൽകി.