 
പരവൂർ: എസ്.എൻ.ഡി.പി യോഗം പൊഴിക്കര കോങ്ങാൽ 2495-ാം നമ്പർ ശാഖയിലെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ വിവിധ വ്യക്തികളെ ആദരിച്ചു. പ്രസിഡന്റ് എസ് .അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകയും എഴുത്തുകാരിയുമായ പ്രൊഫ. ചിത്ര ഗോപാൽ, കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ എ.ആർ. അനിൽ, എം.ഡി.എസിൽ ഫസ്റ്റ് ക്ലാസ് നേടിയ സിൽന എസ്.ബാബുജി, പുറ്റിങ്ങൽ ക്ഷേത്ര ഭരണസമിതി അംഗമായി നിയമിതനായ കെ.വിജയൻ എന്നിവരെ ആദരിച്ചു. എ. ശശിധരൻ, സുരേഷ്, പി.എസ്. രാജേന്ദ്രൻ, അനീഷ, ചന്ദ്രിക ഭാസി, സരസീ ഭായ് എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി ബി.ശശിധരപണിക്കർ സ്വാഗതവും അഡ്വ. ബാബുജി നന്ദിയും പറഞ്ഞു.