radio-
കാഞ്ചീരവം കലാവേദിയുടെ പുതുവർഷ കലണ്ടറിന്റെ പ്രകാശനം പാലക്കാട് ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ എക്സിക്യുട്ടീവ് അംഗം ഷീല ഷാജി ലാലിന് നൽകി നിർവഹിക്കുന്നു

കൊല്ലം : റേഡിയോ നൽകുന്ന പ്രചോദനം എന്നും വിലപ്പെട്ടതാണെന്ന് പാലക്കാട് ജില്ലാ ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ പറഞ്ഞു. ആകാശവാണി ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം കലാവേദിയുടെ പുതുവർഷ കലണ്ടറിന്റെ ജില്ലാ തല പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യുട്ടീവ് അംഗം ഷീല ഷാജി ലാലിന് കലണ്ടർ നൽകി അദ്ദേഹം പ്രകാശനം ചെയ്തു.

കൊട്ടാരക്കര ഗാന്ധി ലെനിൻ ഗ്രന്ഥശാലയിൽ കാഞ്ചീരവം ഉപദേശക സമിതി അംഗം ഡോ.വെള്ളിമൺ നെൽസൺന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുട്ടറ ഉദയഭാനു, കടയ്ക്കോട് സാംബശിവൻ, മഞ്ജു സംഗീത സംവിധായകൻ ബാബു, കെ സുരേഷ് കുമാർ, ബാബുജി കല്ലട,ശശിധരൻപിള്ള, മുംതാസ് ബീഗം, ഉഷ എന്നിവർ സംസാരിച്ചു. അപ്സര ശശികുമാർ കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം നീലേശ്വരം സദാശിവൻ സ്വാഗതവും ഗ്രന്ഥശാല പ്രസിഡന്റ് ടി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.