phot
പുനലൂരിന് സമീപത്തെ വാളക്കോട്ട് തീ പടർന്ന് പിടിച്ചത് അണക്കുന്ന ഫയർഫോഴ്സ്

പുനലൂർ: കനത്ത വേനലിനെ തുടർന്ന് ജനവാസ മേഖലയായ വാളക്കോട്ട് തീ പിടിത്തമുണ്ടായത് പ്രദേശവാസികളെ ആശങ്കയിലാക്കി. വാളക്കോട് സ്വദേശിയായ സന്തോഷ് കുഞ്ഞുമോന്റെ ഉടമസ്ഥതയിലുളള ഒന്നര ഏക്കറോളം വരുന്ന ഭൂമിയിലെ ഉണങ്ങിയ കാടുകളിലാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു സംഭവം. നാശനഷ്ടങ്ങൾ റിപ്പോട്ട് ചെയ്തിട്ടില്ല.സമീപപ്രദേശങ്ങളിലേക്കും തീ പടർന്ന് പിടിക്കുമെന്ന ആശങ്കയെ തുടർന്ന് നാട്ടുകാർ പുനലൂർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അസി. സ്റ്റേഷൻ ഓഫീസർ സാബു, ഫയർഓഫീസർമാരായ അനുമോൻ, അലോഷ്യസ്, സൂരജ്, ശ്രാവൺ, നിശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.