 
പോരുവഴി : ചക്കുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ഷീജ, വാർഡ് മെമ്പർ വിനു ഐ. നായർ, മുൻ പി.ടി.എ മെമ്പർ സിബി ചാക്കോ, പ്രൻസിപ്പൽ ആമിനാ ബീവി, എൻ.എസ്.എസ് കോ ഒാർഡിനേറ്റർ എന്നിവർ സംസാരിച്ചു.